Friday, November 16, 2007

കാഴ്ചയിലൊരു ശിശിരം

വേലിക്കുള്ളിലെ സൌന്ദര്യം. ഏതാനും ദിവസങ്ങള്‍ കൂടി - അതു കഴിഞ്ഞാല്‍ മഞ്ഞു വന്ന് ഇവളെ പൊതിയും, പിന്നെ കുറെ നാളത്തേക്ക് വെളുപ്പും ചാരനിറവും മാത്രം. വര്‍ണ്ണാഭമായ വസന്തത്തില്‍ നിന്നും ഇരുണ്ട മഞ്ഞു കാലത്തേക്കുള്ള ഇടവേളയാണല്ലൊ ശിശിരം!



പച്ച മുന്തിരി ചുവന്ന മുന്തിരി - വെടിക്കെട്ടുകാരന്റെ അവസാനത്തെ കൂട്ടപ്പൊരിച്ചില്‍ പൊലെ വസന്തത്തിന്റെ അവസാനം വര്‍ണ്ണങ്ങളെല്ലാം ധാരാളമായി വാരി വിതറുന്നു പ്രകൃതി








തണല്‍മരവും മുന്തിരിത്തോട്ടങ്ങളും ആറ്റിറമ്പും എല്ലാം കളറില്‍ മുങ്ങുന്നു.







പാറപ്പുറത്തെ ചോരപ്പാടുകള്‍ - ഇവയെല്ലാം ശലഭങ്ങളാകുമൊ ഒരിക്കല്‍?




പൊഴിക്കാനിനിയും വളരെക്കുറച്ചു മാത്രം ബാക്കി.




പക്ഷെ ഇവനു മാത്രം എന്തു വന്നാലും ഒരു പ്രശ്നവുമില്ല. ഇല എന്നും പച്ച തന്നെ - മഞ്ഞു വന്നു മൂടിയാലും


പൂമുഖപ്പടി!